
ഇന്ത്യയ്ക്കെതിരെ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് നയതന്ത്രജ്ഞൻ; വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി
ന്യൂഡൽഹി∙ ഇന്ത്യയുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായാൽ പൂർണ ശക്തി ഉപയോഗിച്ച് പാക്കിസ്ഥാൻ ഇത്തവണ തിരിച്ചടിക്കുമെന്ന് റഷ്യയിലെ പാക്ക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ സൈനികാക്രമണം നടത്താൻ പദ്ധതിയിടുന്നെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
അങ്ങനെ എന്തെങ്കിലുമുണ്ടായാൽ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാൻ തയാറാണെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
ഒരു റഷ്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യൻ മാധ്യമങ്ങളെയും ജമാലി വിമർശിച്ചു.
ഇന്ത്യയിലെ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളുമാണ് പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്നതെന്നാണ് മുഹമ്മദ് ഖാലിദ് പറഞ്ഞത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങും ഞായറാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
കരസേന, നാവികസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ, പ്രതിരോധ മേഖലയിലെ ഉന്നതരുമായി നടത്തിയ യോഗത്തിൽ പാക്കിസ്ഥാനു തിരിച്ചടി നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]