
തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് മെയ് 7 ന് രാവിലെ 9.30 നും മലയാളം വിഭാഗത്തിലേക്ക് 11 മണിക്കും സ്റ്റാറ്റിസ്റ്റിക്സിലേക്ക് 8 ന് രാവിലെ 9.30 നും ഹിന്ദി വിഭാഗത്തിലേക്ക് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. 9 ന് രാവിലെ 10 മണിക്ക് കോമേഴ്സ് വിഭാഗത്തിലേക്കും 13 ന് രാവിലെ 10 മണിക്ക് ഫിസിക്സിലേക്കും അഭിമുഖം നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ നമ്പർ, യോഗ്യത, ജനനതീയതി മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]