

First Published May 3, 2024, 10:27 PM IST
ബ്ലൂവെയ്ൽസ് ഇന്റർനാഷണലിൻ്റെ ബാനറിൽ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ എത്തി. ‘എയ്ഞ്ചലോ’ൻ്റെ ടൈറ്റിൽ പോസ്റ്റർ ആണ് റിലീസ് ചെയ്തത്. നവാഗതരായ ഷാജി അൻസാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിഗൂഢതകൾ നിറച്ച ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം എന്നാണ് പോസ്റ്റര് നല്കുന്ന സൂചന. ചിത്രത്തിൻ്റെ കഥയും, തിരക്കഥയും നിർവഹിക്കുന്നത് സംവിധായകരായ ഷാജിഅൻസാരി തന്നെയാണ്. മലയാളം, തമിഴ് എന്നീ ഭാഷകളിൽ എത്തുന്ന സിനിമയിൽ വൈഗ റോസ്, ദിയ എന്നിവരെ കൂടാതെ കുളപ്പുള്ളി ലീല, റഫീഖ് ചൊക്ലി, റാഫി അമൻ, ഷാജി ടി, സുധീർ, അദിതി ശിവകുമാർ, ഐശ്വര്യ എസ് ആനന്ദ്, ദേവിക തുടങ്ങിയവരും അഭിയനയിക്കുന്നു. ടി എസ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ മുഹമ്മദ് ഷാൻ ആണ്.
ഡി.ഐ: ഷാൻ, ബി.ജി.എം & മ്യൂസിക്: മുരളി അപ്പാടത്ത്, പ്രൊജക്റ്റ് ഡിസൈനർ: ഷാജി ടി നെടുങ്കല്ലേൽ,
പ്രൊഡക്ഷൻ കൺട്രോളർ: മണി ബാല, ലിറിക്സ്: എം.എ അൻസാരി, രവി ലയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ക്രിസ്റ്റോ ജോൺ, ആർട്ട്: ഗ്ലാട്ടൺ പീറ്റർ, കോസ്റ്റ്യൂ ഡിസൈനർ: ശിവകുമാർ, മേക്കപ്പ്: സുരേഷ് കെ ജോൺ, സ്റ്റണ്ട്: ബ്രൂസ്ലീ രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, സ്റ്റുഡിയോ: സിനിഹോപ്സ്, സൗണ്ട് ബ്രിവറി, ടൈറ്റിൽസ് & വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: സന്തോഷ്, പി.ആർ.ഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ബി.സി ക്രീയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമൻറ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ.
Last Updated May 3, 2024, 10:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]