
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുണ്ടോ? സ്വർണാഭരണോ, സ്വർണ്ണനാണയമോ വാങ്ങി വെക്കുന്നതിനേക്കാൾ മികച്ച നിക്ഷേപ രീതികൾ വേറെയുണ്ട്
സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഒരിക്കലും നഷ്ടമാകില്ല, കാരണം കാലാകാലങ്ങളായി സ്വർണം അതിന്റെ മൂല്യം നിലനിർത്തുന്നുണ്ട്.
ലോകത്ത് എവിടെയും സ്വർണ വ്യാപാരം സജീവമാണ്. അതിനാൽ അനായേസേന പണമാക്കി മാറ്റാൻ കഴിയും
ജ്വല്ലറിയിൽ പോയി സ്വർണാഭരണോ, സ്വർണ്ണനാണയമോ വാങ്ങി വെക്കുന്നതിനേക്കാൾ മികച്ച നിക്ഷേപ രീതികൾ വേറെയുണ്ട്. ഏറ്റവും മികച്ച നാല് ഓപ്ഷനുകളെ പരിചയപ്പെടാം
യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗം. കേന്ദ്ര സർക്കാറിനായി ആർബിഐയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്.
സ്വർണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ഇവ മുഖ്യമായും നിക്ഷേപം നടത്തുന്നത്.
ഹ്രസ്വകാല നിക്ഷേപത്തിന് താത്പര്യമുള്ളവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇടിഎഫുകൾ.
മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്സൈറ്റുകളിൽ നിന്നോ, വിശ്വാസ്യതയുള്ള കമ്പനികളിലൂടെയോ ഇവ വാങ്ങാം
ആഭരണങ്ങൾ അലങ്കാരങ്ങൾ മാത്രമല്ല, അതൊരു നിക്ഷേപം കൂടിയാണ്. ഫിസിക്കൽ ഗോൾഡിൽ നിക്ഷേപിക്കുന്നതും ലാഭം തന്നെയാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]