
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്.
ഈ അവസരത്തിൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. കേരളത്തിലെ മാത്രം കണക്കാണിത്. 2024ാം വർഷത്തെ ഇതുവരെയുള്ള കണക്കാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ പത്താം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ദിലീപ് ചിത്രം പവി കെയർടേക്കർ ആണ്. പരാജയം നേരിട്ടെങ്കിലും വൻ ഹൈപ്പിലെത്തിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാം സ്ഥാനത്ത്. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം.
2024ൽ ആദ്യദിനം പണംവാരിയ സിനിമകൾ ഇങ്ങനെ
1 മലൈക്കോട്ടൈ വാലിബൻ : 5.85 കോടി
2 ആടുജീവിതം : 5.83 കോടി
3 ആവേശം : 3.5 കോടി
4 മഞ്ഞുമ്മൽ ബോയ്സ് : 3.35 കോടി
5 ഭ്രമയുഗം : 3.05 കോടി
6 വർഷങ്ങൾക്കു ശേഷം : 3 കോടി
7 അബ്രഹാം ഓസ്ലർ : 2.90 കോടി
8 മലയാളി ഫ്രം ഇന്ത്യ : 2.53 കോടി
9 അന്വേഷിപ്പിൻ കണ്ടെത്തും : 1.36 കോടി
10 പവി കെയർടേക്കർ : 1.10 കോടി
അതേസമയം, ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് പ്രേമലു. നസ്ലെൻ നായകനായി എത്തിയ ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ 135 കോടിയെന്നാണ് ട്രാക്കന്മാരുടെ കണക്ക്. പക്ഷേ ആദ്യദിനം 90 ലക്ഷം ആയിരുന്നു പ്രേമലുവിന് നേടാനായത്. രണ്ടാം ദിനം മുതൽ കളക്ഷനിൽ വൻ കുതിപ്പും ചിത്രം കാഴ്ചവയ്ക്കുക ആയിരുന്നു.
Last Updated May 3, 2024, 6:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]