

First Published May 3, 2024, 8:53 PM IST
പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
ഇൻഡി ഫിലിംസിന്റെ ബാ നറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. എംജി ശ്രീകുമാർ, റിമി ടോമി, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗായകർ.
ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, സലിംകുമാർ, ഗിന്നസ് പക്രു, പാഷാണം ഷാജി,അന്ന രേഷ്മ രാജൻ,സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, കാർത്തിക് വിഷ്ണു, റിനി (സ്റ്റാർ മാജിക് ),അർജുൻ, രാജ സാഹിബ്, ജയകൃഷ്ണൻ, കോബ്ര രാജേഷ്, മജീദ്, റഷീദ്,സജി സുരേന്ദ്രൻ, സാംസൺ, ഭക്തൻ, രാജീവ്, വിൽസൺ തോമസ്,അനാമിക, അംബിക മോഹൻ, മങ്കാ മഹേഷ്, ബിന്ദു എൽസ, സ്മിത സുനിൽകുമാർ, ജോർജ് കാച്ചപ്പിള്ളി,ബേബി ചേർത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാർ,മിനി, ഷാജി മാവേലിക്കര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡി മുരളി. ആർട്ട് രാധാകൃഷ്ണൻ പുത്തൻചിറ. മേക്കപ്പ് വിജിത്ത്,വസ്ത്ര ലങ്കാരം ഭക്തൻ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർസ് വിൽസൺ തോമസ്, സജിത്ത് ലാൽ. ഡബ്ബിങ് ആർട്ടിസ്റ്റ് സ്മിത സുനിൽകുമാർ. പി ആർ ഒ. വാഴൂർ ജോസ്.അജയ് തുണ്ടതിൽ. എം കെ ഷെജിൻ. സ്റ്റിൽസ് ഷാലു പേയാട്. വാർത്ത പ്രചരണം – എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Last Updated May 3, 2024, 9:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]