
കൊച്ചി: മാസപ്പടി കേസിൽ വീണ വിജയന് അടക്കമുള്ളവരെ പ്രോസിക്യൂഷൻ ചെയ്യാന്‍ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയുടെ മകളെ കേട്ടതിന് ശേഷമാണ് എസ്എഫ്ഐഒ അവരെ പ്രതിപട്ടികയിൽ ചേർത്തത്. ഇതിന് ശേഷവും മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് വി ഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത് സ്വർണകടത്ത് പോലൊരു കേസ് അല്ല. തെറ്റായ രീതിയിൽ മകളുടെ അക്കൗണ്ടിൽ വന്ന പണമാണ്. അതിനു തെളിവുണ്ട്. ഈ കേസ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റമാണ്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പിണറായി വിജയന് മുകളിൽ ബിജെപി വെക്കുന്ന കത്തിയാവരുത് ഇത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽ പെട്ടപ്പോൾ ഇതല്ലായിരുന്നല്ലോ സിപിഎം എടുത്ത നിലപാടെന്നും അതെന്താ പിണറയിക്കും കോടിയേരിക്കും പാർട്ടിക്കുള്ളിൽ രണ്ട് നിയമം ആണോയെന്നു വി ഡി സതീശന് ചോദിച്ചു. മറ്റ് പാർട്ടി നേതാക്കളെ കുറിച്ചുള്ള ആരോപണം തെരഞ്ഞെടുപ്പിലേക്ക് ഫണ്ട് സ്വീകരിച്ചു എന്നാണ്. അതില്‍ എന്താണ് തെറ്റെന്നും സതീശൻ ചോദിക്കുന്നു. കമ്പനി അക്കൗണ്ടിൽ വന്ന പണത്തിനല്ലേ നികുതി അടച്ചത്. അതും വെറുപ്പിക്കാൻ നോക്കിയതാണ്. ഈ കേസ് ഇഡിയും അന്വേഷിക്കേണ്ടതാണെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
: മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]