തൃശൂർ: പെരുന്നാളും വിഷുവും പടിവാതിക്കല്‍ എത്തിനില്ക്കുമ്പോള് രൂക്ഷമായ പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. കടുത്ത വേനലിനെ തുടരൿന്ന് കഴിഞ്ഞ നവംബറിന് ശേഷം മത്സ്യം കിട്ടാതെ കഷ്ടപ്പെടുന്ന തീരദേശവാസികള്‍ക്ക് ഇരുട്ടടിയായി കഴിഞ്ഞ രണ്ടുദിവസമായി നടന്ന അപ്രതീക്ഷിതമായ കള്ളക്കടൽ പ്രതിഭാസം. വേലിയേറ്റത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും വല, വീടുകള്‍, കടകള്‍ തുടങ്ങിവക്ക് സര്‍വത്ര നാശം വിതച്ചു.
പ്രതിസന്ധി മറികടക്കാൻ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ വേണം. മത്സ്യ തൊഴിലാളികള്‍ക്ക് അടിയന്തര ധനസഹായം നല്‍കുക, നഷ്ടപ്പെട്ട ജീവനോപാധികള്‍ക്ക് മതിയായ നഷ്ട പരിഹാരം ഉടന്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്കാന് ചാവക്കാട് നടന്ന കേരള ധീവര സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ് സോമന്, വൈസ് പ്രസിഡന്റ് രാമി മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി പ്രേംനാഥ് കഴിമ്പ്രം, സംസ്ഥാന യൂത്ത് പ്രസിഡന്റ് രാജേഷ് ആച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]