
ലാസ: റിക്ചർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഞെട്ടി ടിബറ്റ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഉച്ചയ്ക്ക് 02:44ന് (ഇന്ത്യൻ സമയം ഉച്ച 12:14ഓടെ) ആണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 27ന് ടിബറ്റിൽ 4.1 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു.
അതേസമയം ടിബറ്റിൽ ഭൂചലനത്തിന് മുൻപായി ഉച്ചയ്ക്ക് രണ്ട് മണിയോടെ അഫ്ഗാനിസ്ഥാനിലും ഭൂചലനം ഉണ്ടായിരുന്നു. കാലാഫ്ഗാനിൽ നിന്നും 69 കിലോമീറ്റർ അകലെയായി ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലും ഭൂചലനമുണ്ടായിരുന്നു. രാജ്യതലസ്ഥാനത്തായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹിയിലെ ദൗളക്കുവയിലെ ഝീൽ പാർക്കാണെന്ന് നാഷണൽ സെന്റർ ഒഫ് സീസ്മോളജി (എൻ.സി.എസ്) കണ്ടെത്തി. രാവിലെ എട്ടുമണിയോടെ ബിഹാറിൽ തുടർ ഭൂചലനം അനുഭവപ്പെട്ടു. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ പലരും വീടിന് പുറത്തേക്കോടി. വീടുകളും ഫ്ളാറ്റുകളും കുലുങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]