
.news-body p a {width: auto;float: none;}
ബെർളിൻ: മൂന്ന് ദിവസം സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ജീവിക്കാൻ തയ്യാറാണോ? എങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന പുതിയ പഠനം പുറത്ത്. സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം മനുഷ്യരുടെ തലച്ചോറിന്റെ പ്രവർത്തനത്തെ അപകടത്തിലാക്കുമെന്നാണ് പഠനം. ജർമ്മനിയിലെ ഹെഡൽബെർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. 18നും 30നും ഇടയിൽ പ്രായമുളള 25 യുവാക്കളിലാണ് പഠനം നടത്തിയത്.
ഇവരോട് മൂന്ന് ദിവസം (72 മണിക്കൂർ) സ്മാർട്ട് ഫോണുകളുടെ ഉപയോഗം കുറയ്ക്കാൻ ഗവേഷകർ ആവശ്യപ്പെടുകയായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് മുൻപും ശേഷവും ഇവരുടെ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) സ്കാനുകളും മാനസിക പരിശോധനയും ഗവേഷകർ നടത്തിയിരുന്നു. ശേഷം രണ്ട് തവണ നടത്തിയ പരിശോധനകളുടെ ഫലങ്ങൾ താരതമ്യം ചെയ്യുകയായിരുന്നു. ആദ്യ പരിശോധനയിൽ തലച്ചോറിന്റെ പ്രവർത്തനം വളരെ സാവധാനത്തിലായിരുന്നുവെന്നും രണ്ടാമത്തെ പരിശോധനയിൽ തലച്ചോറിന്റെ പ്രവർത്തനം ആദ്യത്തെ തവണയെക്കാൾ മെച്ചപ്പെട്ടെന്നും കണ്ടെത്തുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്മാർട്ട് ഫോണുകളുടെ ഉപയോഗം കാലക്രമേണ കുറയ്ക്കുകയാണെങ്കിൽ തലച്ചോറിലെ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഫോണുകളുടെ ഉപയോഗം നിർത്തിവയ്ക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഉപയോഗം ഒരു പരിധി വരെ കുറയ്ക്കുകയാണെങ്കിൽ മാനസികമായും ശാരീരികമായും പുരോഗതി ഉണ്ടാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.