
രാജ്യങ്ങൾക്കനുസരിച്ച് അവിടുത്തെ സംസ്കാരവും നിയമങ്ങളും മാറിക്കൊണ്ടിരിക്കും. നമ്മൾ ജനിച്ച് വളർന്ന രാജ്യത്തെ കണ്ടുവളർന്ന കാര്യങ്ങൾക്ക് വിപരീതമായി തോന്നുന്നതെല്ലാം നമുക്ക് വിചിത്രമാണ്. അത്തരത്തിൽ വിചിത്രമായ നിരവധി ആചാരങ്ങളുള്ള രാജ്യമാണ് ജർമനി. അവിടുത്തെ നിയമങ്ങളിൽ ഭൂരിഭാഗവും മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കുന്നതാണ്. നമുക്ക് വിചിത്രമായി തോന്നിയേക്കാവുന്ന ജർമനിയിലെ ഒരു നിയമമാണ് ഇനി പറയാൻ പോകുന്നത്.
ഈ രാജ്യത്ത് ധാരാളം നഗ്ന ബീച്ചുകളുണ്ട്. പേരുപോലെ തന്നെ ഇവിടെ നഗ്നരായി ആളുകൾ എത്തുന്നതിനാലാണ് നഗ്ന ബീച്ചുകൾ എന്ന് പറയുന്നത്. മനുഷ്യശരീരം പ്രകൃതിയിലുള്ളതാണ് അതിനാൽ നഗ്നത മോശമല്ല എന്ന് വിശ്വസിക്കുന്ന പ്രകൃതിശാസ്ത്രജ്ഞർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണിവ. ഇപ്പോഴിതാ ജർമനിയിലെ നഗ്ന ബീച്ചുകളിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്. സ്വിമ്മിംഗ് സ്യൂട്ടുകളോ മറ്റ് വസ്ത്രങ്ങളോ ഒന്നും ഇവിടെയെത്തുന്നവർ ധരിക്കരുത് എന്നതാണ് ആ നിയമം. അർദ്ധമനസോടെയുള്ള പ്രകൃതിവാദത്തെ നിയന്ത്രിക്കുന്നതിനും അത്തരത്തിലുള്ള മനുഷ്യരെ കടത്തിവിടാതിരിക്കാനുമാണ് ബീച്ചിൽ പുതിയ നിയമം കൊണ്ടുവന്നത്. ബീച്ചിലെ വാർഡന്മാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
നിരോധനം
ജർമ്മനിയുടെ റോസ്റ്റോക്ക് നഗരത്തിലെ ബാൾട്ടിക് കടൽത്തീരത്താണ് പ്രകൃതിവാദികൾക്ക് മാത്രമുള്ള ബീച്ചുള്ളത്. ഇവിടെയാണ് ഇനി മുതൽ പൂർണ നഗ്നരായി എത്തുന്നവർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത്. ഇവിടെ വസ്ത്രം ധരിച്ച് കുളിക്കുന്നതിനും സൺബാക്ക് ചെയ്യുന്നതും അനുവദിക്കില്ല. വസ്ത്രം ധരിച്ചെത്തുന്നവരെ തടയാൻ വാർഡന്മാർ ഉണ്ടാകും. റോസ്റ്റോക്കിന്റെ ടൂറിസം അതോറിറ്റി സിറ്റി കൗൺസിലിന് സമർപ്പിച്ച 23 പേജുള്ള നിയമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരുടെയും വസ്ത്രം ധരിക്കാതെ എത്തുന്നവരുടെയും നിരന്തര പരാതിയുടെ പരിഹാരമായാണ് പുതിയ നിയമം സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ഈ ബീച്ചിലെത്തുന്നവരെ വസ്ത്രം ധരിക്കാൻ നിർബന്ധിക്കരുത്. പ്രകൃതിവാദികൾക്ക് വസ്ത്രമില്ലാതെ ബീച്ചിലൂടെ നടക്കാനും കുളിക്കാനും സൺബാത്ത് ചെയ്യാനുമുള്ള സ്വാതന്ത്ര്യം വേണം. ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള നോട്ടങ്ങളില്ലാതാക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്ന് റോസ്റ്റോക്ക് ടൂറിസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല, നഗരത്തിന്റെ പൊതു ക്രമസമാധാന അതോറിറ്റിയായ ഓർഡ്നങ്സാംറ്റ്, ഈ നിയമം നടപ്പിലാക്കുന്നതിനായി പ്രദേശത്ത് പട്രോളിംഗ് നടത്തും. ബാച്ചിൽ നീന്തൽ വസ്ത്രങ്ങൾ, ബിക്കിനികൾ അല്ലെങ്കിൽ ട്രങ്ക്സ് എന്നിവ ധരിച്ച് നിൽക്കുന്നവരോട് അത് നീക്കം ചെയ്യാൻ ആവശ്യപ്പെടും. വിസമ്മതിച്ചാൽ പിഴ ഈടാക്കില്ല പകരം ബീച്ച് പരിസരത്ത് നിന്നും പുറത്ത് കടക്കാൻ ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഈ നിയമം പൂർണമായും നടപ്പിലാക്കാൻ ആവശ്യമായ ജീവനക്കാരുടെ അഭാവം ഉണ്ടെന്നാണ് ചില കൗൺസിൽ അംഗങ്ങൾ വാദിക്കുന്നത്.
റോസ്റ്റോക്കിൽ 15 കിലോമീറ്റർ ബീച്ചാണുള്ളത്. ഇതിൽ വസ്ത്രങ്ങൾ പൂർണമായും ഇല്ലാത്തവർ, അൽപ്പം വസ്ത്രം ധരിക്കുന്നവർ, പൂർണമായും വസ്ത്രം ധരിക്കുന്നവർ എന്നിങ്ങനെയുള്ളവർക്കായി പ്രദേശങ്ങൾ വേർതിരിച്ചിട്ടുണ്ട്. ഇവിടെ ശരീരത്തിന്റെ രൂപം പറഞ്ഞുള്ള കളിയാക്കൽ, തുറിച്ച് നോക്കൽ, ചിത്രങ്ങൾ എടുക്കുക, മോശമായ പരാമർശങ്ങൾ നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫ്രീ ബോഡി കൾച്ചർ
ഏകദേശം 3,700 കിലോമീറ്റർ തീരപ്രദേശമുള്ള ജർമ്മനി, വളരെക്കാലമായി നഗ്നതാവാദികൾക്കുള്ള അഭയസ്ഥാനമാണ്. ഇവിടെ ഇങ്ങനെ തന്നെ നിലനിർത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. പ്രകൃതിവാദത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനാകുമെന്നാണ് വർഷങ്ങൾ മുമ്പ് മുതൽ ജർമനിയിലുള്ളവർ വിശ്വസിച്ച് വരുന്നത്. വർഗീയമായ വേർതിരിവുകൾ അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ചിലർ വിശ്വസിക്കുന്നു.
എന്നാൽ, യുവാക്കൾക്ക് ഇതിനോട് താൽപ്പര്യം കുറഞ്ഞുവരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ പ്രകൃതി സംരക്ഷണ ബീച്ചുകൾ 37 ൽ നിന്ന് 27 ബ്ലോക്കുകളായി കുറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.