
.news-body p a {width: auto;float: none;}
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയൊരുക്കി സമസ്ത എ പി വിഭാഗം. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലേതാണ് തീരുമാനം. പ്രസ്ഥാനത്തിന് കീഴിൽ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലയ്ക്ക് കീഴിൽ ഏകോപിപ്പിക്കും. നൂറ് കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും. ചരിത്രം ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും സർവകലാശാല നിലവിൽ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറ്റ് ആധുനിക സാങ്കേതിക വിഷയങ്ങളും പാഠ്യവിഷയങ്ങളായി കൊണ്ടുവരുമെന്നും സമസ്ത എ പി വിഭാഗം അറിയിച്ചു. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗവും ആരംഭിക്കും. സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാനാണ് സമസ്തയുടെ തീരുമാനം.