
ദില്ലി: 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 44 കോടിയിലധികം പേര് അമിതവണ്ണമുള്ളവരായിരിക്കും എന്ന് പഠന റിപ്പോര്‍ട്ട്. ദ ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 21-ാം നൂറ്റാണ്ടിന്റെ പകുതിയാവുമ്പോഴേക്ക് ഇന്ത്യയില്‍ ഏകദേശം 218 ദശലക്ഷം പുരുഷന്മാരും 231 ദശലക്ഷം സ്ത്രീകളും അമിതവണ്ണം ഉള്ളവരായിരിക്കും എന്ന് പറയുന്നത്. ചൈനയ്ക്ക് ശേഷം അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, ബ്രസീല്‍, നൈജീരിയ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലായി ഉണ്ടാവുക എന്ന് അന്താരാഷ്ട്ര ഗവേഷക സംഘം നടത്തിയ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (ജിബിഡി) എന്ന പഠനത്തില്‍ പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് ഇന്ത്യയിലെ പഠനം പൂര്‍ത്തിയാക്കിയത്.
പഠനത്തില്‍ പറയുന്നത് പ്രകാരം 2021 ല്‍ തന്നെ ലോകത്തെ പകുതിയോളം മുതിര്‍ന്ന ആളുകളും അമിത ഭാരമുള്ളവരാണ്. ഇതില്‍ 100 കോടി പുരുഷന്മാരും 25 വയസിന് മുകളിലുള്ള 100 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഇത് ഏകദേശം 18,000 ലക്ഷം ആണ്. 8,200 ലക്ഷം പുരുഷന്മാരും 98,00 ലക്ഷം സ്ത്രീകളും. 2050 ആവുമ്പോഴേക്ക് ലോകത്ത് 3,800 കോടിയിലധികം ആളുകള്‍ അമിത ഭാരമുള്ളവരായിരിക്കും എന്നാണ് ജിബിഡിയില് പറയുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിത വണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും കുട്ടികളില്‍ പോലും അമിത വണ്ണം നാല് മടങ്ങായി വര്‍ധിച്ചതായും ഇന്ത്യന്‍ പ്രധാന മന്ത്രി മന് കി ബാത്തില്‍ പറഞ്ഞിരുന്നു. അമിത വണ്ണം തടയാനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കുന്നതിനുമായി നടത്തിയ അവബോധ പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഇന്ത്യക്കാരുടെ അമിത വണ്ണത്തിന്റെ കാര്യം സൂചിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]