
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി റണ്ണറപ്പായ കേരളാ ക്രിക്കറ്റ് ടീമിന് വീരോചിത വരവേൽപ്പ്. നാഗ്പൂരിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ രാത്രി പത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ടീമനെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികളും ആരാധകരും ചേർന്ന് സ്വീകരിച്ചു . താരങ്ങൾക്കും കോച്ച് അമയ് ഖുറേസിയയ്ക്കുമൊപ്പം (കെ.സി.എ) പ്രസിഡന്റ് ജയേഷ് ജോർജ് ഉൾപ്പെടെയുള്ളവരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പ്രത്യേകം അലങ്കരിച്ച ബസിൽ ടീം ട്രോഫിയുമായി കെ.സി.എ ആസ്ഥാനത്തേക്ക് പോയി.
ഹോട്ടൽ ഹയാത്ത് റീജൻസിയിലാണ് ടീമിന് താമസം ഒരുക്കിയത്. ഫൈനലിൽ വിദർഭ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ മികവിൽ ചാമ്പ്യന്മാരാവുകയായിരുന്നു.
സർക്കാർ ആദരിക്കും
ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ സർക്കാർ ആദരിക്കുന്നു.
ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശിഷ്ടാതിഥിയാകും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാർ, എംഎൽഎമാർ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
ഗോകുലത്തിന് തോൽവി.
കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്.സിയോടായിരുന്നു ഗോകുലം തോൽവി വഴങ്ങിയത്. ആവേശം അലതല്ലിയ മത്സരത്തിൽ 3-4 എന്ന സ്കോറിനായിരുന്നു മലബാറിയൻസിന്റെ തോൽവി. മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തിയെങ്കിലും പിന്നീട് അടിയും തിരിച്ചടിയുമായി മത്സരത്തിലുടനീളം ഗോളുകളായിരുന്നു17 മത്സരത്തിൽനിന്ന് 25 പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തേക്കിറങ്ങി.
പ്ലേ ഓഫ് ഉറപ്പിച്ച് നോർത്ത്ഈസ്റ്റ്
ചെന്നൈ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേഓഫ് ഉറപ്പിച്ചു. 3-0ത്തിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. നോർത്ത് ഈസ്റ്റ് 23 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]