
ബെർലിൻ: ജർമ്മനിയിലെ മാൻഹെയിമിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 2 മരണം. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 40കാരനായ ജർമ്മൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ബോധപൂർവ്വം നടത്തിയതാണോ എന്ന് വ്യക്തമല്ല. അതേ സമയം, കഴിഞ്ഞ മാസം ജർമ്മനിയിലെ മ്യൂണിക്കിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റിരുന്നു. അഫ്ഗാൻ അഭയാർത്ഥിയായിരുന്നു ആക്രമണത്തിന് പിന്നിൽ.