
മയാമി: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കര്‍മാരില്‍ ഒരാളാണ് അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ മെസി തന്നെയാണ് ഫ്രീകിക്കുകള്‍ എടുക്കുന്നതും. മെസിയു കരുത്തില്‍ മുന്നേറുന്ന മയാമി നിലവില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമുള്ള മയാമിക്ക് ഏഴ് പോയിന്റാണുള്ളത്.
ലീഗില്‍ ആദ്യ മത്സരത്തില്‍ റയല്‍ സാള്‍ട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മെസിയും സംഘവും തുടങ്ങിയത്. മത്സരത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും ഒരു ഗോളിന് വഴിയൊരുക്കാന്‍ മെസിക്കായി. രണ്ടാം മത്സരത്തില്‍ ലാ ഗാലക്സിക്കെതിരെ മെസി രക്ഷകനായി. മത്സരം തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് ഗോള്‍ നേടി മെസി ടീമിന് സമനില സമ്മാനിച്ചു. മൂന്നാം മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു മയാമിയുടെ ജയം.
ആ മത്സരത്തില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെസിയുടെ ഫ്രീകിക്കാണ് ചര്‍ച്ചാവിഷയം. മെസി തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്ന് ഗ്യാലറിയിലേക്ക്. ഒരു പിഞ്ചുകുഞ്ഞിന്റെ തലയിലാണ് പന്ത് തട്ടിയത്. കുഞ്ഞ് കരഞ്ഞെങ്കിലും കൂടെയുള്ളവര്‍ ആശ്വസിപ്പിക്കുന്നുണ്ട്. വീഡിയോ കാണാം…
Messi’s free kick hits a baby in the crowd
— Troll Football (@TrollFootball)
മത്സരത്തില്‍ രണ്ട് ഗോള്‍ കണെത്തിയിരുന്നു. 57, 62 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ലൂയിസ് സുവാരസും രണ്ട് ഗോള്‍ നേടി. 4, 11 മിനിറ്റുകളിലാണ് സുവാരസ് ഗോള്‍ നേടിയത്. റോബെര്‍ട്ട് ടെയ്ലറുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ലീഗില്‍ മോന്ട്രിയലിനെതിരേയാണ് മയാമിയുടെ അടുത്ത മത്സരം. ഇതിനിടെ കോണ്‍കകാഫ് ചാംപ്യന്‍സ് കപ്പില്‍ നാഷ്വില്ലെക്കെതിരേയും മയാമിക്ക് മത്സരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]