
ദില്ലി: ബിജെപി നേതാവ് പിസി ജോർജിനെതിരെ തുറന്നടിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പിസി ജോർജ് പ്രസ്താവനകൾ തുടർന്നാൽ പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് വോട്ട് കൂടുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. പിസി ജോര്‍ജ്ജിനെതിരെ ആര്‍ക്കും പരാതി നൽകിയിട്ടില്ല. പിസി ജോര്‍ജ്ജ് സംസാരിക്കുന്നത് എങ്ങിനെയെന്ന് എല്ലാവര്ക്കും അറിയാം. പിസി ജോര്‍ജ്ജിനെ നിയന്ത്രിക്കേണ്ടതുണ്ട്. ഒരു സഭ പോലും പിസി ജോര്‍ജ്ജിനെ പിന്തുണക്കില്ല. പിസി ജോര്‍ജ്ജ് ഈഴവ സമുദായത്തെ മാത്രമല്ല എല്ലാവരെയും അപമാനിച്ചു. പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുന്നില്ല, പക്ഷെ പിസി ജോര്‍ജ്ജ് തന്നെ ബിജെപി നേതൃത്വത്തിന്റെ നടപടി വാങ്ങിവെച്ചോളുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പിസി ജോർജ് തന്നെ ഒന്നിലേക്കും വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. മുൻപും പിസി എങ്ങനെ സംസാരിക്കും എന്ന് നന്നായി അറിയാം. ബിജെപിയാണ് അദ്ദേഹത്തെ പാര്ട്ടിയിലെടുത്തത്. ബിഡിജെഎസ് ആയിരുന്നെങ്കിൽ എടുക്കില്ലായിരുന്നു. ഞങ്ങൾ അദ്ദേഹത്തിനെതിരെ ബിജെപിക്ക് പരാതി നൽകേണ്ട കാര്യമില്ല. എല്ലാ സമുദായങ്ങളെയും ന്യൂനപക്ഷത്തെയും പിസി ജോര്‍ജ്ജ് അപമാനിച്ചിട്ടുണ്ട്. അനിൽ ആന്റണി ഏറെ നാളായി ദേശീയ നേതൃത്വവും ആയി ചേർന്ന് നിൽക്കുന്ന നേതാവാണ്. അദ്ദേഹത്തെ മണ്ഡലത്തിൽ പരിചയപ്പെടുത്തണം എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Last Updated Mar 4, 2024, 1:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]