

വിഷയം തണുത്താല്‍ പൊലീസ് കള്ളക്കളി കളിക്കും’; സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വി.എം സുധീരന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി.എം സുധീരന്.
സിദ്ധാര്‍ത്ഥന്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് സുധീരന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരന് പറഞ്ഞു.
ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാല്‍ പൊലീസ് ഇതില്‍ ഏതെങ്കിലും തരത്തില്‍ കള്ളക്കളി കളിക്കുമോ എന്നതാണ്. പൊലീസിന് മേല്‍ അത്രയധികം രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത് വിലയിരുത്തുമ്പോള്‍ മരണത്തെ കുറിച്ച് കേന്ദ്ര ഏജന്‍സിയായ സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലാവണം അന്വേഷണമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]