ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ സന്ധികളിൽ വേദന വർദ്ധിക്കുന്നു. ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതം (ആർത്രൈറ്റിസിന്റെ ഒരു രൂപം), അതുപോലെ വൃക്കയിലെ കല്ലുകൾ എന്നിവയിലേക്ക് നയിക്കുന്നു.
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
റെഡ് മീറ്റിൽ ധാരാളം പ്യൂരിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് സന്ധിവേദന വർദ്ധിപ്പിക്കും.
ഗൗട്ട് ഉള്ളവർക്ക് സമുദ്രവിഭവങ്ങൾ അഥവാ കടല്‍ മത്സ്യങ്ങള്‍ വിഷം പോലെയാണ്. ചെമ്മീൻ, ഞണ്ട്, മത്തി തുടങ്ങിയവയിൽ പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും വേദന കൂട്ടുകയും ചെയ്യും. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിൽ യൂറിക് ആസിഡ് കൂടാം.
മധുരപാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നു. പാക്കറ്റ് ഭക്ഷണങ്ങൾ ശരീരത്തിന് ഏറ്റവും ദോഷകരമാണ്.
ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ പ്രിസർവേറ്റീവുകളും പ്യൂരിനുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡ് വർദ്ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യും.
സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്റെ തോത് കൂട്ടാം. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അമിത മദ്യപാനം യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

