
തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് കിട്ടും. 50 ലക്ഷം ടിക്കറ്റാണ് ഇറക്കിയത്. 47 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനകം വിറ്റത്.
ഉച്ചയ്ക്ക് 12 മണി വരെ ടിക്കറ്റ് വിൽപന തുടരും. 400 രൂപയാണ് ടിക്കറ്റ് വില. പുതിയ സമ്മര്‍ ബമ്പർ ഭാഗ്യക്കുറിയും ഇന്ന് പുറത്തിറക്കും. നറുക്കെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പർ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത വർധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]