ലഖ്നൗ: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ ആക്രമിച്ച കളിക്കണമെന്ന് മുന്‍ താരം സുരേഷ് റെയ്ന. കഴിഞ്ഞ വര്‍ഷം, കളിച്ച മൂന്ന് ഏകദിനങ്ങളില്‍ ഒന്ന് പോലും ജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും, രോഹിത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 52.33 ശരാശരിയിലും 141.44 സ്ട്രൈക്ക് റേറ്റിലും 157 റണ്‍സ് നേടി. 58, 64, 35 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകള്‍. 2023 ലോകകപ്പ് മുതല്‍ രോഹിത് ആക്രമിച്ചാണ് രോഹിത് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിലും രോഹിത് ഇതേ സമീപനാണ് സ്വീകരിച്ചത്.
ഇതിനിടെയാണ് റെയ്ന, രോഹിത്തിനെ കുറിച്ച് സംസാരിച്ചത്. ”രോഹിത് ആക്രമിച്ച് കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏകദിന ലോകകപ്പില്‍ അദ്ദേഹം എങ്ങനെ ബാറ്റ് ചെയ്തുവെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. ഫൈനലില്‍ പോലും അദ്ദേഹം ആക്രമണോത്സുകത കാണിച്ചു. അദ്ദേഹം ഈ സമീപനം അതേപടി തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” റെയ്ന വ്യക്തമാക്കി. രോഹിത്തിനൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യണമെന്നും റെയ്ന പറഞ്ഞു. ”രോഹിത്തിനൊപ്പം ആര് ഓപ്പണര്‍ ആകും എന്നതാണ് പ്രധാന ചോദ്യം. അത് ഗില്‍ ആയിരിക്കുമോ? അവര്‍ ഒരുമിച്ച് കളിക്കുമ്പോഴെല്ലാം ഒരുപാട് റണ്‍സ് വന്നിട്ടുണ്ടെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്.” റെയ്ന പറഞ്ഞു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും റെയ്ന സംസാരിച്ചു. ”രോഹിത് റണ്‍സ് നേടുമ്പോള്‍ അത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലും പ്രതിഫലിക്കും. ക്യാപ്റ്റനെന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ അവസാന ഐസിസി ട്രോഫിയായിരിക്കാം. ചാംപ്യന്‍സ് ട്രോഫി ജയിക്കാനായാല്‍ നാല് ഐസിസി ട്രോഫികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം മാറും. അദ്ദേഹം ഇതിനകം ടി20 ലോകകപ്പ് നേടിയിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫി നേടുന്നത് ശ്രദ്ധേയമായ നേട്ടമായിരിക്കും.” റെയ്ന കൂട്ടിച്ചേര്‍ത്തു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20ന് ബംഗ്ലാദേശിനെതിരെയാണ്.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]