വിജയ് ആരാധകന് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മലയാളി ഉണ്ണിക്കണ്ണന് ഒടുവില്‍ ആഗ്രഹം സാധിച്ചു. പുതിയ ചിത്രം ജന നായകന്റെ ലൊക്കേഷനിലെത്തി വിജയ്യെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് ഉണ്ണിക്കണ്ണന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വിജയ്യെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിട്ടുള്ളത്. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്റെ ലൊക്കേഷനില്‍ എത്തിയത്.
“വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ ആണ്. കോസ്റ്റ്യൂമില്‍ ആയതുകൊണ്ട് ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല. അതിനാല്‍ ഫോട്ടോയും വീഡിയോയും ഒന്നും എടുക്കാന്‍ പറ്റിയില്ല. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന് എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്. അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു. എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന് കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും”, ഉണ്ണിക്കണ്ണന് പറയുന്നു. വിജയ്യുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോട് പങ്കുവച്ചതായും ഉണ്ണി കണ്ണന് പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡയലോഗ് ഒന്നും വേണ്ടെന്നും ചിത്രത്തില്‍ ഒന്ന് വന്നാല്‍ മതിയെന്നും താന്‍ ആഗ്രഹം അറിയിച്ചെന്നും വിജയ് പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കണ്ണന് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെടുന്നു. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്യുടെ അവസാന ചിത്രമായാണ് ജന നായകൻ ഒരുക്കുന്നത്. എച്ച് വിനോദ് ആണ് സംവിധാനം.
ALSO READ : അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; ‘ജന നായകന്റെ’ ഓവർസീസ് റൈറ്റ്സിന് റെക്കോർഡ് തുക