ദുബായ്: ഈ മാസം 19നാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പാകിസ്ഥാനാണ് പ്രധാന വേദിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് നടക്കുക. സുരക്ഷാ കാരണങ്ങളാല്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയത്. പാകിസ്ഥാന്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ടീമുകള്‍.
ഇപ്പോഴിതാ ഇന്ത്യ – പാകിസ്ഥാന് മത്സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് പോയിരിക്കുകയാണ്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ക്ലാസിക് പോരാട്ടം. ടിക്കറ്റ് വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്സൈറ്റില്‍ ക്യൂവിലുണ്ടായിരുന്നതെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പ്പന ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഉയര്‍ന്നനിരക്കിലുള്ള ഗ്രാന്റ് ലോഞ്ച് വിഭാഗം ടിക്കറ്റുകളും ചൂടപ്പംപോലെ വിറ്റുതീര്‍ന്നു.
500 ദിര്‍ഹം (ജനറല്‍ അഡ്മിഷന്) മുതല്‍ 5000 ദിര്‍ഹം (ഗ്രാന്റ് ലോഞ്ച്) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായാണ് നിലവില്‍ ഐ.സി.സി. വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ടൂര്‍ണമെന്റില്‍ ഇന്ത്യ നോക്കൗട്ടിലേക്ക് കടന്നാല്‍ സെമി ഫൈനല്‍ മത്സരവും ഫൈനല്‍ മത്സരവും ദുബായിലായിരിക്കും നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]