തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്താണ് ഉന്നതകുലജാതനെന്ന് മനസിലാവുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതകുലജാതൻ ആദിവാസി ക്ഷേമവകുപ്പിന്റെ മന്ത്രിയാകണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിലാണ് കെ മുരളീധരന്റെ വിമർശനം. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരാളെ മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള മന്ത്രിയാക്കണമെന്നും പറഞ്ഞെങ്കിലും ആദ്യഭാഗം തിരിച്ചടിച്ചതോടെ പിൻവലിച്ചു. ഡൽഹിയിലെ മയൂർ വിഹാറിൽ ഞായറാഴ്ച ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളി വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.
അതേസമയം, തൃശൂർ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചും കെ മുരളീധരൻ പ്രതികരിച്ചു. ‘തൃശൂർ തിരഞ്ഞെടുപ്പ് തോൽവിയിൽ പരാതി പറഞ്ഞിട്ടില്ല. വസ്തുതകൾ മനസിലാക്കാതെ തൃശൂരിൽ മത്സരിച്ചതാണ് താൻ ചെയ്ത തെറ്റ്. ആരുടെയും തലയിൽ കുറ്റം ചാർത്താനില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. മാത്രമല്ല, കുറേക്കാലമായി ഒരു റിപ്പോർട്ടിലും പാർട്ടി നടപടി സ്വീകരിച്ചിട്ടില്ല. റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും ആ റിപ്പോർട്ടിൽ എന്താണുള്ളതെന്നും തനിക്ക് അറിയേണ്ടതില്ല’- കെ മുരളീധരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കണം. ടിഎൻ പ്രതാപൻ തന്നെ മത്സരിച്ചാൽ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുകയുള്ളൂ. അതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം’-മുരളീധരൻ വ്യക്തമാക്കി.