
.news-body p a {width: auto;float: none;}
പണ്ട് നമ്മുടെ വീട്ടുതൊടിയിൽ ഇഷ്ടം പോലെ വീണ് പോകുന്ന സാധനമായിരുന്നു ചക്ക. കാലം മാറിയതോടെ പ്ലാവുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ ചക്കയ്ക്ക് ആവശ്യക്കാരുമേറി. തോരൻ വയ്ക്കാനും മറ്റുമായി ഇടിച്ചക്കയ്ക്കായി കച്ചവടക്കാർ ഗ്രാമങ്ങളിലേക്ക് വരികയാണ്.
കേരളത്തിൽ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലും ചക്കയ്ക്ക് ആവശ്യക്കാരേറെയാണ്. ലോഡ് കണക്കിനാണ് അതിർത്തി കടക്കുന്നത്. ചക്ക പൊടിച്ച് ഉണക്കപ്പൊടിയായും ഉപയോഗിക്കുന്നു. തമിഴ്നാട്ടിൽ ചക്കയുണ്ടെങ്കിലുംഅവിടെ വിളവെടുപ്പിന് താമസമുണ്ട്. അതിനാലാണ് കേരളത്തിലെ ചക്കയ്ക്ക് ആവശ്യക്കാരേറുന്നത്.
കിട്ടാനില്ല മാങ്ങ
ഇക്കുറി അങ്കണത്തൈമാവുകൾ ഒന്നുംതന്നെ തളിർത്തതുമില്ല, പൂത്തതുമില്ല. അതിനാൽ ഇപ്രാവശ്യം വേനലവധിക്ക് മാങ്ങ പറക്കാൻ മാവിൻ ചുവട്ടിൽ മാമ്പഴങ്ങളുണ്ടാവാൻ സാദ്ധ്യതയില്ല. കാലം തെറ്റി പെയ്ത മഴമൂലം വിപണിയിൽ മാമ്പഴം തന്നെയില്ലാതായി. സെപ്തംബർ നവംബർ മാസങ്ങളിലാണ് മാവ് സാധാരണ പൂക്കുന്നത്. എന്നാൽ തുടർച്ചയായി പെയ്ത മഴയിൽ പൂത്ത പൂവും വിരിഞ്ഞ കണ്ണിമാങ്ങയും കൊഴിഞ്ഞു. ഇതോടെ വിപണിയിലെത്തേണ്ട മാമ്പഴവും എങ്ങും കിട്ടാതായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മേഖലയിൽ ഏറ്റവുമധികം വിളവ് ലഭിക്കുന്നത് മൂവാണ്ടൻ മാങ്ങയ്ക്കാണ്. കോട്ടുക്കോണം, വെള്ളരി, കർപ്പൂരം, അൽഫോൻസാ, മല്ലിക, സിന്ദൂരം തുടങ്ങിയ പേരുകളിലറിയപ്പെടുന്ന നിരവധി ഇനങ്ങളും കാലാവസ്ഥാ വ്യത്യാസം കൊണ്ട് ഇല്ലാതായി. മറ്റുള്ള വിളകളെ അപേക്ഷിച്ച് മാമ്പഴക്കൃഷിക്ക് ന്യായവില ലഭിച്ചിരുന്നു. അതിനിടെയാണ് ദുരിതപ്പെയ്ത്തായി മഴയെത്തിയത്.
ചൂട് കൂടിയതോടെ പല മാവുകളും വീണ്ടും പൂവിട്ടുതുടങ്ങിയത് പ്രതീക്ഷ പകരുന്നു. പലയിടത്തും നന്നായി മാമ്പൂക്കൾ വിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. കണ്ണിമാങ്ങകളും ഉണ്ടായിത്തുടങ്ങി. എന്നാൽ വേനൽമഴ പ്രതീക്ഷയ്ക്ക് കരിനിഴൽ വീഴ്ത്തുന്നു.