
തന്റെ സിനിമാ ജീവിതത്തിൽ നടന്ന അധികമാർക്കുമറിയാത്ത സംഭവങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്റഫ്. പ്രേംനസിറും കനകയും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
വില്ലൻ വേഷങ്ങളിലൂടെ കടന്ന് വന്ന് പിൽക്കാലത്ത് വ്യത്യസ്തമായ നർമ മുഹൂർത്തങ്ങൾ മലയാളികൾക്ക് നൽകിയ കൊച്ചിൻ ഹനീഫയെക്കുറിച്ചാണ് അദ്ദേഹം പുതിയ വിഡീയോയിൽ പറയുന്നത്. ‘ഹനീഫയുടെ കിരീടത്തിലെ ഹൈദ്രോസ് എന്ന ചട്ടമ്പി കഥാപാത്രത്തെ അദ്ദേഹത്തിന്റെ ജീവിതത്തിലും ഒരിക്കൽ പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്. ലി സി – പ്രിയദർശൻ പ്രണയം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അവർ തമ്മിൽ ഇടയ്ക്ക് ഇണക്കങ്ങളുണ്ടാകും പിണക്കങ്ങളുണ്ടാകും. പ്രിയന്റെ തിരുവനന്തപുരത്തെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലിസിയെ കെട്ടുന്നതിൽ എതിരായിരുന്നു. ഞാനും കൊച്ചിൻ ഹനീഫയുമൊക്കെ ലിസി പക്ഷക്കാരും.
അന്ന് കൊച്ചിൻ ഹനീഫയുടെ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുകയായിരുന്നു. ലിസി, റഹ്മാൻ, ശിവകുമാർ, രാധിക തുടങ്ങിയവരായിരുന്നു താരങ്ങൾ. ലിസിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാനും തല്ലുവാനും പിടിച്ചുകൊണ്ടുപോകാനുമായി ലിസിയുടെ അമ്മ ഏലിയാമ്മ ഏതാനും ഗുണ്ടകളുമായി ഹനീഫയുടെ സെറ്റിലെത്തി. സംഘർഷഭരിതമായ അന്തരീക്ഷമായി. ലിസി ആകെ ഭയന്നുവിറച്ചു. ഒടുവിൽ ഹനീഫ ഒരു തനി ഗുണ്ടയായി. കനിപൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാവരെയും കീച്ചിക്കളയുമെന്ന് പറഞ്ഞു. വിരട്ടാൻ വന്നവർ തിരികെ പോയി. ലിസി -പ്രിയൻ വിവാഹത്തിന്റെ പ്രധാന കാർമ്മികത്വം വഹിച്ചത് കൊച്ചിൻ ഹനീഫയായിരുന്നു.
ലിവറിന്റെ അസുഖം ആദ്യമേ കണ്ടുപിടിച്ചപ്പോൾ ഹനീഫ അത് നിസാരമായി കണ്ടു. ഫസ്റ്റ് സ്റ്റേജ് ആയിരുന്നു. ചികിത്സിച്ച് ഭേദമാക്കാവുന്നതായിരുന്നു. എന്നാൽ സ്വന്തം ഭാര്യയോട് പോലും രോഗവിവരം മറച്ചുവച്ചു. സിനിമാക്കാരനായതിനാൽ പലരും ധരിക്കും മദ്യപാനിയായിരിക്കുമെന്ന്. കൊച്ചിൻ ഹനീഫ് ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. മാത്രമല്ല അഞ്ച് നേരം നിസ്കരിക്കുമായിരുന്നു. രോഗം മറച്ചുവച്ച് അഭിനയം തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]