
.news-body p a {width: auto;float: none;}
അബുദാബി: റംസാൻ മാസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ. റംസാനിന് മുമ്പുള്ള ഹിജ്റി മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ കാണപ്പെട്ടിരുന്നു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക.
ഉപവാസ സമയം
റംസാനിലെ ആദ്യ ദിവസം, നോമ്പ് സമയം 12 മണിക്കൂറും 58 മിനിറ്റും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11ാം ദിവസമാകുമ്പോഴേക്കും, നോമ്പ് സമയം 13 മണിക്കൂറും 13 മിനിറ്റും ആയി വർദ്ധിക്കും. മാസത്തിലെ അവസാന ദിവസം, റംസാൻ ആചരിക്കുന്നവർ 13 മണിക്കൂറും 41 മിനിറ്റും ഉപവസിക്കണം. 2024 നെ അപേക്ഷിച്ച് 2025 ലെ നോമ്പ് സമയം കുറവാണ്. കഴിഞ്ഞ വർഷം, നോമ്പ് സമയം 13 മണിക്കൂറും 16 മിനിറ്റും മുതൽ ഏകദേശം 14 മണിക്കൂർ വരെ വ്യത്യാസപ്പെട്ടിരുന്നു.
സ്കൂൾ സമയവും ജോലി സമയവും
റംസാൻ കാലത്ത് ജോലി സമയത്തിലും സ്കൂൾ സമയത്തിലും ഇളവുണ്ടായിരിക്കും. രണ്ട് മണിക്കൂറായിരിക്കും സ്കൂൾ സമയത്തിൽ ഇളവുണ്ടാവുക. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ജോലി സമയത്തിൽ ഇളവ് ഏർപ്പെടുത്തും.
ടോൾ നിരക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റംസാൻ കാലത്ത് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ടോൾ നിരക്കുകളായിരിക്കും ഉണ്ടാവുക. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചുവരെ ആറ് ദിർഹമായിരിക്കും ടോൾ നിരക്ക്. രാവിലെ ഏഴ് മുതൽ രാവിലെ ഒൻപത് വരെയും വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെയും നാല് ദിർഹമായിരിക്കും ടോൾ നൽകേണ്ടി വരിക. റംസാൻ കാലത്ത് തിങ്കൾ മുതൽ ശനി വരെ പുലർച്ചെ രണ്ട് മുതൽ രാവിലെ ഏഴുവരെ ടോൾ സൗജന്യമായിരിക്കും.
ഞായറാഴ്ചകളിൽ (പൊതു അവധി ദിവസങ്ങളിലും പ്രധാന പരിപാടികൾ ഉള്ള ദിവസങ്ങളിലും ഒഴികെ), സാലിക് ടോൾ നിരക്ക് രാവിലെ ഏഴ് മുതൽ പുലർച്ചെ രണ്ടുവരെ ദിവസം മുഴുവൻ നാല് ദിർഹമായിരിക്കും.
ഈദ് അവധി
റംസാൻ ആരംഭിക്കുന്നതിന് അനുസരിച്ച് ഈദ് അൽ ഫിത്തർ മാർച്ച് 30, മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ ഏതെങ്കിലും ഒന്നിലായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഏപ്രിൽ ഒന്നിനാണ് ഈദ് വരുന്നതെങ്കിൽ പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾക്ക് വാരാന്ത്യംകൂടി ചേർത്ത് ആറുദിവസംവരെ അവധി ലഭിക്കും. റംസാൻ 30 മുതൽ ഷവ്വാൽ മൂന്ന് വരെയാണ് ഈദ് അവധി വരുന്നത്.