
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരീസായ ‘The BA**DS of Bollywood’ ആണ് ആര്യൻ ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഷാരൂഖ് തന്നെയാണ് ഇന്നലെ വെെകിട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ വ്യവസായത്തിന്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കുന്നത്.
ക്യാമറയ്ക്ക് മുന്നിൽ ഷാരൂഖ് ഖാനും പിന്നിൽ സംവിധായകനായി ആര്യനും ഉള്ള സീരിസിന്റെ ടെെറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വെെറലാണ്. ടെറ്റിൽ പ്രഖ്യാപനദിവസമായ ഇന്നലെ നടന്ന ചടങ്ങിൽ ഷാരൂഖും എത്തിയിരുന്നു. ഇതിനിടെ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെെകാരികമായ ഒരു അഭ്യർത്ഥയാണ് ഷാരൂഖ് ആരാധകർക്ക് മുന്നിൽ ആവശ്യപ്പെട്ടത്.
‘എന്റെ ഹൃദയത്തിൽ തൊട്ട് ഞാൻ ആവശ്യപ്പെടുന്നത്. സംവിധാന മേഖലയിലേക്ക് കാലെടുത്തുവച്ച എന്റെ മകനെയും നടിയാകാൻ തയ്യാറെടുക്കുന്ന എന്റെ മകളെയും എനിക്ക് നിങ്ങൾ തന്ന സ്നേഹത്തിന്റെ 50 ശതമാനം സ്നേഹമെങ്കിലും നൽകി സ്വീകരിക്കണം. അത് തന്നെ അവർക്ക് മതിയാകും. എന്റെ മകനോട് ഞാൻ പറഞ്ഞിട്ടുണ്ട് പോയി നിന്റെ അച്ഛന് അഭിമാനമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യുവെന്ന്. അവന് നിങ്ങളുടെ സപ്പോർട്ട് കൂടി അതിന് വേണം’- ഷാരൂഖ് പറഞ്ഞു.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]