തായ്പെയ്: തായ്വാനീസ് നടിയും ഗായികയും ടെലിവിഷൻ അവതാരികയുമായ ബാർബി സൂ (48) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് ജപ്പാനിലെ ടോക്കിയോയിലായിരുന്നു അന്ത്യം. മീറ്റിയോർ ഗാർഡൻ (2001) എന്ന ടെലിവിഷൻ സീരീസിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലും നിരവധി ആരാധകരുണ്ടായിരുന്നു. ചാന്ദ്ര പുതുവർഷം ആഘോഷിക്കാൻ കഴിഞ്ഞ ആഴ്ച ജപ്പാനിലെത്തിയ ബാർബിക്ക് പനി പിടിപെടുകയും നുമോണിയയിലേക്ക് നയിക്കുകയുമായിരുന്നു. അപസ്മാരം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ബാർബിയെ നേരത്തെ അലട്ടിയിരുന്നു.
സിൽക്ക്, കണക്റ്റഡ്, ക്രോക്സില്ല, മോട്ടോർവേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 17ാം വയസിൽ സഹോദരി ഡീക്കൊപ്പം പോപ് സംഗീതത്തിലൂടെയാണ് ബാർബി തന്റെ കരിയർ തുടങ്ങിയത്. ദക്ഷിണ കൊറിയൻ ഗായകൻ ഡി.ജെ കൂ ആണ് ഭർത്താവ്. ചൈനീസ് ബിസിനസുകാരൻ വാംഗ് ഷിയാവോഫെയ് മുൻ ഭർത്താവാണ്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]