
മലബന്ധം നിത്യജീവിതത്തില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നൊരു ആരോഗ്യപ്രശ്നമാണ്. ഭക്ഷണത്തില്‍ അല്പം കരുതലെടുത്താല്‍ ഒരളവ് വരെ മലബന്ധത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ഇത്തരത്തില്‍ പതിവായി മലബന്ധമുണ്ടെങ്കില്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട ഭക്ഷണങ്ങള്‍
ബര്‍ഗര്‍, പിസ അടക്കമുള്ള ഫാസ്റ്റ് ഫുഡുകള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. ഫൈബര്‍ കാര്യമായി ഇല്ലാത്തതിനാല്‍ ഇവ ദഹിക്കാൻ പ്രയാസമായിരിക്കും
ദഹനപ്രശ്നങ്ങളും മലബന്ധവുമുള്ളവര് പാലും ചീസും വളരെയധികം നിയന്ത്രിക്കുന്നതാണ് നല്ലത്. അതേസമയം ഫ്ളേവേര്‍ഡ് അല്ലാത്ത യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്
അമിതമായി കൊഴുപ്പ് അടിഞ്ഞവയാണ് എന്നതിനാല്‍ തന്നെ ഫ്രൈഡ് ഫുഡ്സ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇതും മലബന്ധം കൂട്ടും
മലബന്ധമുള്ളവര് മുട്ടയും അധികം കഴിക്കാത്തതാണ് നല്ലത്. കാരണം ഇതിലും ഫൈബര്‍ കുറവാണ്
മധുരമടങ്ങിയ വിഭവങ്ങള്‍ കഴിക്കുന്നതും മലബന്ധം കൂട്ടാൻ. കേക്ക്, പേസ്ട്രി, ബിസ്കറ്റ്, കുക്കീസ് എല്ലാം നിയന്ത്രിക്കുന്നതാണ് നല്ലത്
വൈറ്റ് ബ്രഡ് കഴിക്കുന്നതും മലബന്ധം കൂട്ടാം. എന്നാല്‍ മിതമായ അളവിലാണെങ്കില്‍ വലിയ പ്രശ്നമാകില്ല. കൂടുതലാകുമ്പോള്‍ അത് മലം മുറുകുന്നതിലേക്ക് നയിക്കും
സ്ഥിരമായി മദ്യപിക്കുന്നതും മലബന്ധം കൂട്ടും. അതിനാല്‍ സ്ഥിരമായ മദ്യപാനമൊഴിവാക്കുക. മദ്യപാനം മൂലമുണ്ടാകുന്ന ജലനഷ്ടമാണ് മലബന്ധത്തിന് ആക്കം കൂട്ടുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]