
ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ശിക്ഷ ലഭിക്കാൻ കാരണം ഇസ്ലാമിക നിയമമായ ഇദ്ദയുടെ ലംഘനം. ഇസ്ലാമിക നിയമപ്രകാരം പുനർ വിവാഹത്തിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വർഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബുഷറയുടെ ആദ്യ ഭർത്താവിവ് ഖവാർ മനേക നൽകിയ പരാതിയിലാണ് നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭർത്താവ് മരിച്ചതോ ആയ സ്ത്രീ പുനർ വിവാഹിതയാകുമ്പോൾ മൂന്ന് ആർത്തവകാലം കഴിയണം.
സ്ത്രീ ഗർഭിണിയാണോ എല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുക. എന്നാൽ, ഇമ്രാൻ ഖാൻ-ബുഷ്റ വിവാഹത്തിൽ ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആർത്തവകാലത്തിന് മുമ്പേ ബുഷ്റ, ഇമ്രാൻ ഖാനെ വിവാഹം ചെയ്തെന്നുമാണ് ആദ്യ ഭർത്താവ് പരാതിയിൽ ഉന്നയിച്ചത്.
2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 71 കാരനായ ഇമ്രാൻ ഖാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇരുവർക്കും ജയിൽ ശിക്ഷക്ക് പുറമെ, അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചു. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇമ്രാൻ ഖാനെതിരെ ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് പുറത്ത് വന്നിരിക്കുന്നത്.
Read More….
നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇന്നലെ 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.
Last Updated Feb 4, 2024, 11:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]