
മലപ്പുറം: മലപ്പുറത്ത് ന്യൂ ജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കണ്ണമംഗലം സ്വദേശി പി കെ ഉബൈദ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 13.14 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ സംഘമാണ് താഴെ കോട്ടക്കലിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലോഡ്ജുകളിൽ താമസിച്ച് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡും തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ ടി, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ കെ എസ് സുർജിത്ത്, പി പ്രഗേഷ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )കെ പ്രദീപ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ യൂസഫ്, അഖിൽദാസ്, സച്ചിൻദാസ് എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഈഞ്ചക്കലിലും എംഡിഎംഎയുമായി ഒരു യുവാവിനെ എക്സൈസ് പൊക്കിയിരുന്നു. ബൈപ്പാസ് റോഡിൽ നടത്തിയ രാത്രികാല പരിശോധനയിൽ ആൾട്ടോ കാറിൽ കടത്തിക്കൊണ്ടുവന്ന 18.627 ഗ്രാംഎംഡിഎംഎയുമായി ഓച്ചിറ സ്വദേശിയായ ഷാജഹാനെയാണ് പിടികൂടിയത്. നർക്കോട്ടിക് സ്പെഷ്യൽ സ്കോഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
എക്സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായിട്ടാണ് പിടികൂടിയത്. മാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ജില്ലയിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ ഷാഡോ അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർ സുരേഷ് ബാബു, അക്ഷയ സുരേഷ്, പ്രബോദ്, നന്ദകുമാർ, കൃഷ്ണപ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷാനിദ, ഡ്രൈവർ അനിൽകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Last Updated Feb 4, 2024, 10:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]