
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇടുക്കി- പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂർ ഐയ്രാ പുരത്തു താമസിക്കുന്ന മുഹമ്മദ് നബീസ് (19) ആണ് അറസ്റ്റിലായത്.ഇയാള്‍ അടിമാലി മേഖലയിലെ ഒരു പ്ലസ് ടു സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.നബീസും പെണ്‍കുട്ടിയും തമ്മില്‍ ഫോണിലൂടെ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നബീസ് പെണ്‍കുട്ടിയെ കാണുവാന്‍ അവരുടെ വീട്ടിലെത്തി. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ അടിമാലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ വെള്ളിയാഴ്ച ഉച്ചയോടെ അടിമാലി പോലീസ് പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇയാള്‍ ഐരാപുരത്തെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്