
തൃശൂർ: ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളായ കമ്പനി ഉടമകൾ ഹർജിയുമായി ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്. ബഡ്സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Last Updated Feb 3, 2024, 10:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]