

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രണ്ടര മാസം വനത്തില്‍ ഒളിവില്‍ ; താമസിച്ചത് വനത്തിലെ പാറയിടുക്കില്‍ വേട്ടയാടിയും പഴങ്ങൾ കഴിച്ചും ; ഒടുവിൽ കമ്പംമെട്ട് പോലിസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം രണ്ടര മാസം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.ഇടുക്കി കരുണാപുരം സ്വദേശി ആടിമാക്കല്‍ സന്തോഷ് എന്ന ചക്രപാണി സന്തോഷിനെയാണ് കമ്പംമെട്ട് പോലിസ് അറസ്റ്റ് ചെയ്തത്.
വനത്തിലെ പാറയിടുക്കില്‍ താമസിച്ച് വേട്ടയാടിയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. സന്തോഷും സുഹൃത്തായ മനുവും ചേര്‍ന്ന് മറ്റൊരു സുഹൃത്തിനെ ആക്രമിയ്ക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് പരുക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സന്തോഷ് തമിഴ്നാട് കിഴക്കേപട്ടി വനമേഖലയിലാണ് കഴിഞ്ഞിരുന്നത്. വേട്ടയാടി പിടിയ്ക്കുന്ന ചെറു മൃഗങ്ങളും പഴങ്ങളുമായിരുന്നു ഭക്ഷണം. മാസങ്ങള്‍ നീണ്ട നിരീക്ഷണതിനോടുവിലാണ് ഇയാള്‍ വന മേഖലയില്‍ ഉണ്ടെന്ന് പോലീസിന് മനസിലാക്കാന്‍ സാധിച്ചത്. ഇയാള്‍ മൊബൈല്‍ ഫോൺ ഉപയോഗിയ്ക്കാത്തതും വനത്തിലെ താമസവും പോലീസിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]