

ട്യൂഷന് സെന്ററില്‍നിന്ന് മറയൂരിലേക്ക് ടൂര്‍; ബസിനുള്ളില്‍ വച്ച് പതിനഞ്ചുകാരനെ സഹപാഠികളും ഇരുപതുകാരനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി; മറയൂർ എസ്എച്ച്ഒ ടി ആർ ജിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
മറയൂര്‍: വിനോദസഞ്ചാരത്തിനിത്യ പതിനഞ്ചുവയസുകാരനെ സഹയാത്രികരായ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ട്യൂഷന് സെന്ററില്‍നിന്ന് മറയൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരടക്കം നാലാളുകള്ക്കെതിരേ മറയൂര്‍ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2023 ഡിസംബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം കടയ്ക്കാവൂരിലെ രണ്ട് ട്യൂഷന് സെന്ററുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായാണ് വിനോദയാത്രാസംഘം മറയൂരില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ മറയൂരിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചു. ഇവിടെ മുറിയില്‍വെച്ച് ഒപ്പം പഠിക്കുന്ന മൂന്നുകുട്ടികളും ഒരു ട്യൂഷന് സെന്ററിലെ ജീവനക്കാരന്റെ മകനായ 20-കാരനും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് 15-കാരന്റെ പരാതി. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. മുഖത്ത് ഉള്‍പ്പെടെ മര്‍ദിച്ചതായും പിന്നീട് ബസ്സില്‍വെച്ച് പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികളിലൊരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറഞ്ഞ് പതിനഞ്ചുകാരനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് 15-കാരന് തിരുവനന്തപുരം കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് മറയൂരിലായതിനാല് പരാതി മറയൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ആര്.ജിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]