
ന്യൂദല്‍ഹി- എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദല്‍ഹി പി.സി.സി. സംഘടിപ്പിച്ച ന്യായ് സങ്കല്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം.
അദ്വാനിയെ ബി.ജെ.പി. വളരെ വൈകിയാണ് ഓര്‍മിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവായ സന്ദീപ് ദീക്ഷിത് പ്രതികരിച്ചു. നേരത്തെ ബി.ജെ.പി. അദ്വാനിയോട് ചെയ്തതെല്ലാം വേദനാജനകമാണ്. ഇന്നത്തെ ബി.ജെ.പിയുടെ നേട്ടങ്ങള്‍ക്ക് കാരണം അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അദ്വാനിക്ക് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തെ സ്വാഗതംചെയ്ത ഉദ്ധവ് താക്കറെ പക്ഷം, എന്തുകൊണ്ടാണ് ബാലാസാഹേബ് താക്കറേക്കും സവര്‍ക്കര്‍ക്കും ഇതുവരെ ഭാരതരത്ന നല്‍കാത്തതെന്നും ചോദിച്ചു. നേരത്തെ ഈ ആവശ്യം തങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ബി.ജെ.പി. അവരെക്കുറിച്ച് ഓര്‍മിക്കുന്നതെന്നും ശിവസേന നേതാവ് ആനന്ദ് ദുബെ പറഞ്ഞു.