
തിരുവനന്തപുരം: വനപാലകർക്ക് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘനട എഴുതിയ കത്ത് പിൻവലിച്ചു. വനസംരക്ഷണത്തിന് കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കെബി വേണുവിനെഴുതിയ കത്താണ് സംഘടന നിരുപാധികം പിൻവലിച്ചത്. ഇടുക്കി മാങ്കുളത്ത് വനപാലകർക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തെ തുടർന്നുണ്ടായ വൈകാരിക പ്രകടനം മാത്രമാണ് കത്തെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി.
കത്തിലെ സിബിഐ അന്വേഷണം വേണമെന്ന ഭാഗവും സുരക്ഷക്ക് സിആർപിഎഫ് വേണമെന്ന ഭാഗവുമാണ് ഒഴിവാക്കിയത്. മാങ്കുളത്ത് വനംകൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. തുടർന്നാണ് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് വിജി പി വർഗീസ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഹർജിയിലും വിവാദ ഭാഗം ഒഴിവാക്കി.
Read More
കേസന്വേഷണത്തിനും സുരക്ഷക്കും കേരള പൊലീസിനെ വിശ്വാസമില്ലെന്നാണ് സംഘടന പറഞ്ഞത്. സംസ്ഥാന പൊലീസിനെതിരെ ഭരണാനുകൂല സംഘടന രംഗത്തെത്തിയത് വിവാദമായിരുന്നു. കത്ത് തയ്യാറാക്കിയപ്പോൾ സംഭവിച്ച പിഴവാണെന്നും നിർവ്യാജം ഖേദിക്കുന്നുവെന്നും കത്തിൽ പറയുന്നു.
Last Updated Feb 3, 2024, 2:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]