ബീജിംഗ്: ചൈനയിൽ എച്ച്.എം.പി.വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്), കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട്. എച്ച്.എം.പി.വി കേസുകൾ കുത്തനെ ഉയരുന്നതായും ആശുപത്രികൾ രോഗികളാൽ നിറഞ്ഞെന്നും റിപ്പോർട്ടുകൾ വരുന്നു. നിരവധി പേർ മരിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ചൈനീസ് ഭരണകൂടമോ ലോകാരോഗ്യ സംഘടനയോ പ്രതികരിച്ചിട്ടില്ല. ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും പ്രചരിക്കുന്നുണ്ട്. അതേസമയം, ചൈനയിലെ രോഗവ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകളെ സാധൂകരിക്കുന്ന വിവരങ്ങൾ ലഭ്യമല്ലെന്ന കമ്മ്യൂണിറ്റി നോട്ട് എക്സിൽ കാണാം.
ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ വെബ്സൈറ്റിലും രോഗവ്യാപനം സംബന്ധിച്ച റിപ്പോർട്ടില്ല. അതേ സമയം, കൊവിഡ് മഹാമാരിയുടെ വ്യാപനം ചൈന ആദ്യം മറച്ചുവച്ചത് മുൻനിറുത്തി സംഭവ വികാസങ്ങളെ ആരോഗ്യവിദഗ്ദ്ധർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
എച്ച്.എം.പി.വി
ശ്വാസകോശത്തെ ബാധിക്കുന്നു
2001ൽ ആദ്യമായി തിരിച്ചറിഞ്ഞു
ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസം തുടങ്ങിയവ ലക്ഷണങ്ങൾ. ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്കും കാരണമാകാം
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ വൈറസ് വ്യാപനം. മാസ്ക് ധരിക്കുന്നതിലൂടെ വ്യാപനം തടയാം. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം
വാക്സിൻ ഇല്ല
————————–
ഭീതി വിതച്ച കൊവിഡ്, ഉത്തരവാദി വവ്വാലോ ലാബോ ?
2019ൽ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകൾ ആദ്യം കണ്ടെത്തിയത്. ഇവിടത്തെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നു. തുടക്കത്തിൽ സംഭവം മറയ്ക്കാൻ ചൈന ശ്രമിച്ചതും ഡേറ്റ കൈമാറാൻ വിസമ്മതിച്ചതും വിമർശനത്തിനിടയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിൽ നിർമ്മിച്ച ജനിതക മാറ്റം വരുത്തിയ കൊറോണ വൈറസ് അബദ്ധത്തിൽ ചോർന്നതാണെന്ന സിദ്ധാന്തങ്ങളും പ്രചരിച്ചു. എന്നാൽ, വൈറസ് വവ്വാലുകളിൽ നിന്ന് മൃഗങ്ങൾ വഴി മനുഷ്യർക്ക് പകർന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്.
വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്ന് കരുതുന്നു. വവ്വാലിൽ നിന്ന് വൈറസിനെ മനുഷ്യനിൽ എത്തിച്ച ജീവി ഏതാണെന്നും സ്ഥിരീകരിച്ചിട്ടില്ല. വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടിട്ടില്ല.
അബദ്ധത്തിൽ പുറത്തുചാടി ?
കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ് കോവ് – 2 (SARS-CoV-2) ചൈനീസ് ലാബിൽ നിന്ന് ചോർന്നതാകാമെന്ന് വിശ്വസിക്കുന്നുണ്ട്. വൈറസ് അബദ്ധത്തിൽ ചോർന്നതാകാമെന്ന വാദം ലോകാരോഗ്യ സംഘടനയും തള്ളിയിട്ടില്ല.