ന്യൂഡൽഹി : ചൈനയിൽ ശ്വാസകോശ അണുബാധയുണ്ടാക്കുന്ന വൈറസ് ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) അറിയിച്ചു. ഹ്യൂമൻ മെറ്റനിയമോവൈറസ് (എച്ച്.എം.പി.വി) സാധാരണ ജലദോഷമുണ്ടാക്കുന്ന വൈറസ് മാത്രമാണെന്ന് ഡി.ജി.എച്ച്.എസ് ഉദ്യോഗസ്ഥനായ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി. ജനങ്ങൾ മുൻകരുതലെടുത്താൽ മാത്രം മതി. ജലദോഷമോ ചുമയോ ഉണ്ടെങ്കിൽ കൂടുതൽ ആൾക്കാരിലേക്ക് പടരാതിരിക്കാൻ അവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]