വാഷിംഗ്ടൺ: യു.എസിൽ ലൂസിയാനയിലെ ന്യൂ ഓർലീൻസിൽ പുതുവർഷ ദിനത്തിലുണ്ടായ ട്രക്ക് ആക്രമണത്തിലെ പ്രതി ഷംസുദ് – ദിൻ ജബ്ബാറിന് (42) പിന്നിൽ മറ്റാരുമില്ലെന്നും കുടുംബത്തെ കൊല്ലാനും ഇയാൾ പദ്ധതിയിട്ടിരുന്നെന്നും എഫ്.ബി.ഐ. ഭീകര സംഘടനയായ ഐസിസിന്റെ ആശയങ്ങളോട് ആകൃഷ്ടനായ ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടപ്പാക്കിയത്. ജബ്ബാറിനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും കൊല്ലാനും ഇയാൾ പദ്ധതിയിട്ടു. ആക്രമണത്തിനു മുമ്പ് ഇയാൾ റെക്കാഡ് ചെയ്ത വീഡിയോകളിൽ ഇതേക്കുറിച്ച് പറയുന്നുണ്ട്. താൻ ഐസിസിൽ ചേർന്നെന്നും വെളിപ്പെടുത്തുന്നുണ്ട്.
ഇയാളുടെ ഫോണുകളും ലാപ്ടോപുകളും അധികൃതർ പരിശോധിച്ചു വരികയാണ്. സൈനികനായിരുന്ന ഇയാൾ എങ്ങനെ ഐസിസിന്റെ പാത സ്വീകരിച്ചു എന്നതിൽ വ്യക്തതയില്ല. ബുധനാഴ്ച പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ബോർബൺ സ്ട്രീറ്റിലെ ജനക്കൂട്ടത്തിനിടെയിലേക്ക് ജബ്ബാർ പിക്ക്അപ് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 14 പേർ കൊല്ലപ്പെട്ടു.
ട്രക്ക് പൊട്ടിത്തെറി: വിശദീകരണവുമായി എഫ്.ബി.ഐ
ലാസ് വേഗാസിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിന്റെ കവാടത്തിന് മുന്നിൽ ടെസ്ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തിൽ വിശദീകരണവുമായി എഫ്.ബി.ഐ. ട്രക്ക് ഓടിച്ചിരുന്ന സൈനികൻ മാത്യു അലൻ ലിവൽസ്ബെർഗർ (37) തന്റെ തലയിൽ വെടിയുതിർത്ത് ജീവനൊടുക്കിയെന്നും പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും എഫ്.ബി.ഐ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രക്കിനുള്ളിലെ കരിമരുന്നും ഗ്യാസ് ടാങ്കും ഇന്ധനവുമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ലിവൽസ്ബെർഗറിന് ഭീകരബന്ധമില്ലെന്നാണ് നിഗമനം. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ് ഹോട്ടൽ.