

First Published Jan 4, 2024, 4:11 PM IST
ശരീരം എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ധാതുക്കളും പോഷകങ്ങളും പ്രധാനമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ ഡി എത്തുന്നത് പ്രായമാകുമ്പോൾ ഓസ്റ്റിയോപൊറോസിസിൽ നിന്ന് സംരക്ഷിക്കുന്നു.
കുട്ടികളിലെ അസ്ഥിരോഗങ്ങൾ തടയാനും ഇത് സഹായിക്കുന്നു. ഭക്ഷണങ്ങളായ സാൽമൺ, ട്യൂണ മത്സ്യം എന്നിവ കഴിക്കുന്നതിനു പുറമേ, പതിവായി സൂര്യപ്രകാശം ഏൽക്കുന്നതും വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം നിലനിർത്തുക, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുക, ശരീരത്തിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കുക തുടങ്ങിയ സുപ്രധാന ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്.
ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും 1 വയസ്സ് മുതലുള്ള കുട്ടികൾക്കും ഒരു ദിവസം 10 മൈക്രോഗ്രാം വിറ്റാമിൻ ഡി ആവശ്യമാണെന്ന് . നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു. വിറ്റാമിൻ ഡി കാൽസ്യം ആഗിരണം സുഗമമാക്കുന്നുവെന്ന് ഡയറ്റീഷ്യൻ പ്രീതി നഗർ പറയുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികൾ ലഭിക്കാൻ സഹായിക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിൽ വിറ്റാമിൻ ഡി പ്രധാന പങ്കാണ് വഹിക്കുന്നത്. എല്ലാത്തരം അണുബാധകളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നു. വിറ്റാമിൻ ഡി വിഷാദം, സ്ട്രെസ് എന്നിവ കുറയ്ക്കുന്നതിനും സഹായകമാണ്. മറ്റൊന്ന്, മതിയായ അളവിൽ വിറ്റാമിൻ ഡി നിലനിർത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
എല്ലുകളുടെ ബലത്തിനായി കഴിക്കാം വിറ്റാമിൻ ഡി അടങ്ങിയ ഈ ഡ്രൈ ഫ്രൂട്ട്സുകൾ…
ഒന്ന്…
നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രൈഡ് ആപ്രിക്കോട്ട്. അയേൺ, ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഫൈബറും ഡ്രൈഡ് ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്.
രണ്ട്…
ആൻറിഓക്സിഡൻറുകളുടെ ഉറവിടമാണ് ഉണങ്ങിയ അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.
മൂന്ന്…
ബദാം വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു. നാരുകൾ, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഇ, കോപ്പർ, മഗ്നീഷ്യം എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്.
നാല്…
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. അയേൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ കൂടും.
അഞ്ച്…
ഈന്തപ്പഴമാണ് മറ്റൊരു ഡ്രെെ ഫ്രൂട്ട്. കുതിർത്ത ഈന്തപ്പഴം നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന നാരുകൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
Last Updated Jan 4, 2024, 5:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]