
മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം നേര് വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നേര് ആകെ എത്ര കളക്ഷൻ നേടി എന്നതിന്റെ കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയത്. ഇനിയും മോഹൻലാലിന്റെ നേര് എന്തായാലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറും എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ നേടാനായതാണ് നേരിന്റെ കുതിപ്പില്‍ നിര്‍ണായകമാകുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മോഹൻലാല്‍ ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തുമ്പോഴുള്ള ഒരു ഗ്യാരണ്ടി നേരും ശരിവയ്ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സസ്പെൻസുകളൊന്നും അധികമില്ലാത്ത ഒരു ചിത്രമാണെന്ന് സംവിധായകൻ ജീത്തു ജോസപ് മുൻകൂറായി അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ചിത്രം പ്രതീക്ഷിച്ചാല്‍ നേര് നിരാശപ്പെടുത്തില്ല എന്നുമാണ് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയത്. ജീത്തു ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിത്രം കാണാൻ എത്തിയ പ്രേക്ഷകര്‍ നിരാശരരായില്ല എന്നത് പിന്നീട് സംഭിച്ചത്.
മോഹൻലാലും വലിയ ആത്മവിശ്വാസത്തെയോടെയായിരുന്നു തന്റെ ചിത്രം നേരിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നേരില്‍ മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം തന്നെ കാണാനാകുന്നു. വക്കീല്‍ വിജയമോഹനായി റിയലിസ്റ്റിക്കായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത്. തീരെ ആത്മവിശ്വാസമില്ലാത്ത വക്കീല്‍ കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുകയാണ്. അടുത്തിടെ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന്റെ തിരിച്ചുവരവായിരിക്കുകയാണ് നേര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]