
ചില വീഡിയോകളൊക്കെ കാണുമ്പോൾ മനുഷ്യർക്ക് ശരിക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നമുക്ക് തോന്നിപ്പോകും. എന്തിനാണ് മനുഷ്യർ ഇതുപോലെയുള്ള കാര്യങ്ങളൊക്കെ ചെയ്തുകൂട്ടുന്നത് എന്ന് പിടികിട്ടണമെന്നുമില്ല. മിക്കവാറും വിവിധ മെട്രോകളിൽ നിന്നും ഇത്തരത്തിലുള്ള വീഡിയോകൾ ക്യാമറയിൽ പതിയാറുണ്ട്.
അതുപോലെ ഒരു വീഡിയോയാണ് ഇതും. ഇത് പകർത്തിയിരിക്കുന്നത് ദില്ലി മെട്രോയിൽ നിന്നാണ്. ഒരു യുവാവും യുവതിയുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും കാമുകീ- കാമുകന്മാരാണ് എന്നാണ് കരുതപ്പെടുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ യുവാവിന്റെ കയ്യിൽ ഒരു ഷൂ കാണാം. ഒരു ഷൂ അവന്റെ കാലിലും ഉണ്ട്. അതായത് കയ്യിലിരിക്കുന്നത് മറ്റേ കാലിൽ ധരിച്ചിരുന്ന ഷൂവാണ് എന്ന് സാരം.
പിന്നാലെ, കാമുകി ആ ഷൂവിലേക്ക് കയ്യിലുണ്ടായിരുന്ന സോഫ്റ്റ്ഡ്രിങ്ക് ഒഴിക്കുകയുമാണ്. ശേഷം അതിലേക്ക് ഒരു സ്ട്രോ ഇട്ട് അതിൽ നിന്നും അവരിരുവരും അത് കുടിക്കുന്നു. ആദ്യം യുവാവും പിന്നാലെ യുവതിയുമാണ് ഇത് കുടിക്കുന്നത്. ഷൂവിനകത്ത് ഗ്ലാസോ വല്ലതുമോ വച്ചിട്ടുണ്ടോ? അതോ അല്ലാതെ നേരിട്ട് ഷൂവിൽ നിന്നും കുടിക്കുകയാണോ എന്നൊന്നും മനസിലാവുന്നില്ല.
എന്തായാലും കണ്ടാൽ അറപ്പ് തോന്നുന്ന പ്രവൃത്തിയാണ് ഇരുവരും ചെയ്യുന്നത് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. അതേ രോഷത്തോടെ തന്നെയാണ് പലരും വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നതും. ഒരാൾ ചോദിക്കുന്നത്, ശരിക്കും എങ്ങനെയുള്ള മനുഷ്യരാണ് ദില്ലി മെട്രോയിൽ കയറുന്നത്, അവർ പരിധികളെല്ലാം ലംഘിക്കുന്നു എന്നാണ്. മറ്റൊരാൾ പ്രതികരിച്ചത് ദൈവത്തിന് പോലും ഇവരെപ്പോലുള്ളവരുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ല എന്നാണ്.
അതേസമയം, ഇത് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള രംഗങ്ങൾ മെട്രോയിൽ അരങ്ങേറുന്നത്. നേരത്തെ ഒരു കാമുകനും കാമുകിയും വായിൽ നിന്നും വായിലേക്ക് വെള്ളം നൽകുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതും നെറ്റിസൺസിനിടയിൽ വലിയ രോഷമുണ്ടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 3, 2024, 9:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]