
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഹോസ്റ്റലിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്.
കെ എസ് യു, എസ്എഫഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. യൂണിയനുമായോ വിദ്യാര്‍ത്ഥികളുമായോ കൂടിയാലോചിക്കാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിസിയോടും രജിസ്ട്രാറിനോടും ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ അനുകൂല തീരുമാനമായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
Story Highlights: Hostel hours reduced Student protest in Cusat
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]