
ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണത്തിൽ നടന്നു. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പ് അടിച്ചു.
ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം.
വൈ വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് മഹേഷ് നാരായണൻ, സംഗീതം സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, രോഹിത്ത് കിഷോർ. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയ്നർ ചിത്രത്തിൽ നിരവധി വൈകാരികമുഹൂർത്തങ്ങള്‍ ഉണ്ടായിരിക്കുമെന്നും അതേസമയം നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാവും അവതരണമെന്നും അണിയറക്കാര്‍ അറിയിക്കുന്നു. സിനിമയുടെ ചിത്രീകരണം ജനുവരി 17 ന് എറണാകുളത്ത് ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.
Last Updated Jan 3, 2024, 7:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]