
പതിറ്റാണ്ടുകളായി മലയാള സിനിയ്ക്ക് ഒപ്പമുണ്ട് നടൻ സിദ്ധിഖ്. ഏത് കഥാപാത്രം ആയാലും അതിൽ അലിഞ്ഞ് ചേർന്നുള്ള സിദ്ധിഖിന്റെ അഭിനയും എന്നും പ്രശംസ നേടാറുണ്ട്. ‘നേര്’ ആണ് നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. മോഹൻലാലിനൊപ്പം കോടതിയിൽ സിദ്ധിഖ് കഥാപാത്രം നടത്തിയ വാദപ്രതിവാദങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
സിനിമകളിൽ വില്ലനും നായകനുമായാണ് അഭിനയിക്കുന്നതെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ തങ്ങളുടെ അടുപ്പത്തെ കുറിച്ച് പറയുകയാണ് സിദ്ധിഖ്.
അടുത്തിടെ നടൻ മോഹൻലാൽ സിദ്ധിഖിന് മോതിരം ഊരി കൊടുക്കുന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ കുറിച്ചാണ് നടന് പറയുന്നത്.
രാവണ പ്രഭുതൊട്ട് തുടങ്ങിയ കോമ്പോയാണ് ഞങ്ങളുടേത്. അതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും ആളുകൾക്ക് ഇഷ്ടപ്പെട്ട കോമ്പോയാണത്.
രണ്ട് പേരും എതിരെ നിൽക്കുന്നതാണ് ആളുകൾക്ക് ഏറെ ഇഷ്ടം. ജീവിതത്തിൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. മോതിരം വരെ ഊരിത്തരുന്ന ആളാണ്. അതെല്ലാവർക്കും അറിയാമല്ലോ.
പുതുവത്സരത്തിൽ ലാൽ അയച്ച ഫോട്ടോയാണ് ഞാൻ ഷെയർ ചെയ്തത്. അത് സിനിമയിലുള്ള സീനല്ല.
സെറ്റിൽ ഞങ്ങൾ സംസാരിച്ച് നിന്നപ്പോൾ ആരോ അറിയാതെ എടുത്ത ഫോട്ടോയാണ്. വലിയൊരു സ്വീകരണം തന്നെയാണ്. വളരെ സന്തോഷം.
ഖൽബ് എന്ന സിനിമയാണ് സിദ്ധിഖിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരാണ് നായികാനായകന്മാര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]