ദില്ലി: പി എം ശ്രീ പദ്ധതി വിഷയത്തിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ താൻ ഒരു പാലമായി വർത്തിച്ചുവെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പരാമർശത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. കേന്ദ്രമന്ത്രിയുടെ വാക്കുകൾ സത്യമാണെന്നും, കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് താൻ പലതവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബ്രിട്ടാസ് സ്ഥിരീകരിച്ചു.
കേരളത്തിന്റെ വിഷയങ്ങൾ കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചുവെന്ന പരാമർശത്തിൽ സന്തോഷമുണ്ട്. എന്നാൽ, പി എം ശ്രീ പദ്ധതിയുടെ കരാർ ഒപ്പിടുന്നതിന് താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പദ്ധതിയിൽ ചേർന്ന് ഫണ്ട് വാങ്ങുമ്പോൾ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ നിലപാട് ദുർബലമാവുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതായി ബ്രിട്ടാസ് പറഞ്ഞു.
പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകില്ലെന്ന കർശന നിലപാടിലാണ് കേന്ദ്രമെന്നും മന്ത്രി സൂചിപ്പിച്ചു. പി എം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് കേരളത്തിന് വലിയ നഷ്ടമാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിയുടെ വാക്കുകൾ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും കേരളത്തിനും ഇടയിൽ ഒരു പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു. ഈ വിഷയത്തിലെ ഇടപെടലിന് അദ്ദേഹം ബ്രിട്ടാസിനെ അഭിനന്ദിക്കുകയും ചെയ്തു.
പൂർണ്ണ സമ്മതത്തോടെയാണ് കേരളം പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി നേരിട്ട് കണ്ട് ഉറപ്പു നൽകിയിരുന്നതായും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
എന്നാൽ പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പദ്ധതി നടപ്പാക്കുന്നതിന് തടസ്സമെന്നാണ് കരുതുന്നത്.
നിലവിലെ ആശയക്കുഴപ്പങ്ങൾക്ക് കാരണം സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു. പി എം ശ്രീ പദ്ധതി: നാൾവഴികൾ കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ പങ്കുചേരേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ തുടക്കം മുതൽ സ്വീകരിച്ചിരുന്ന നിലപാട്.
ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയവുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ ഘടകകക്ഷികളുമായി കൂടിയാലോചിക്കാതെ പദ്ധതിയിൽ ചേരാൻ സർക്കാർ തീരുമാനിച്ചു.
ഇതിനെതിരെ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ ശക്തമായ എതിർപ്പ് ഉയർത്തിയതോടെ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറി. പദ്ധതിയുമായി ബന്ധപ്പെട്ട
തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

