ഇന്ത്യയിലെന്നല്ല ലോകത്തെമ്പാടും പല തരത്തിലുള്ള പ്രതിഷേധങ്ങളും നടക്കാറുണ്ട്. അതിലെല്ലാം വെച്ച് വിചിത്രമെന്ന് തോന്നുന്ന ഒരാവശ്യവുമായാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാർ സമരം ചെയ്യുന്നത്.
ഗാന്ധിയൻ മാർഗത്തിൽ മൂന്ന് ദിവസത്തെ നിരാഹാര സമരം തുടങ്ങിയതിന് പിന്നിൽ പ്രധാന ആവശ്യങ്ങൾ രണ്ടാണ്. ജലിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതുമടക്കം റിസോർട്ടിലേതിന് സമാനമായ തടവുജീവിതത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടത്തിയ പരിശോധനകൾക്കും നടപടികൾക്കും പിന്നാലെയാണിത്.
ഈ പരിശോധനകൾക്ക് പിന്നാലെ നിയന്ത്രിത വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വീഡിയോകൾ വന്നതിന് പിന്നാലെ സർക്കാർ വ്യക്തമാക്കിയിരുന്നു. ജയിലിൽ നിരീക്ഷണവും കർശനമാക്കി.
ജയിൽ സൂപ്രണ്ടിനെ മാറ്റി ഐപിഎസ് ഓഫീസർ അൻഷു കുമാറിന് ജയിലിൻ്റെ ചുമതല നൽകി. ഇതോടെ ജയിലിൽ ബീഡിയും സിഗററ്റും മൊബൈൽ ഫോണുമൊന്നും ഇല്ലാതായി.
ഇതെല്ലാം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. ഒരു കൂട്ടം തടവുകാർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
മൊബൈൽ ഫോൺ അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്ന് ദിവസത്തെ സമരം. എന്നാൽ ജയിൽ അധികൃതർ വഴങ്ങിയില്ലെന്ന് മാത്രമല്ല, കർശന നടപടി സ്വീകരിക്കുമെന്ന് തടവുകാർക്ക് മുന്നറിയിപ്പും നൽകി.
ഇതോടെ എല്ലാവരും സമരത്തിൽ നിന്ന് പിന്മാറിയതായാണ് ജയിലിൽ നിന്ന് ഒടുവിൽ വരുന്ന വിവരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

