മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചലുമായുള്ള വിവാഹം ഈ മാസം 7ന് നടക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സഹോദരന് ശ്രാവണ്‍ മന്ദാന. കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ പിതാവിന്റെ അരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
പിന്നാലെ പലാഷ് മുച്ചലിന്റെ വഴിവിട്ട ബന്ധങ്ങളാണ് വവാഹം മാറ്റിവെക്കാന്‍ കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നു.
എന്നാല്‍ ഇതിനോടൊന്നും ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട
എല്ലാ പോസ്റ്റുകളും സ്മൃതിയും ഇന്ത്യൻ ടീമിലെ സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
ഇതിനിടെയാണ് സ്മൃതിയുടെ വിവാഹം ഡിസംബര്‍ ഏഴിന് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരന് ശ്രാവൺ മന്ദാന ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളെല്ലാം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ശ്രാവണ്‍ പറഞ്ഞു. അരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സ്മൃതിയുടെ ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടെങ്കിലും സ്മൃതി-പലാഷ് വിവാഹത്തെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ പലാഷ് മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതിനെക്കുറിച്ചും ഇരുകുടുംബങ്ങളും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പലാഷിന്റെ വഴിവിട്ട
ബന്ധമാണ് വിവാഹം മുടങ്ങാന്‍ യഥാര്‍ത്ഥത്തില്‍ കാരണമായെന്ന രീതിയിലായിരുന്നു യുവതിയുമായുള്ള ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പ്രചരിച്ചത്. മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി മന്ദാന തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട
ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു. പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി ഡീലിറ്റ് ചെയ്തിരുന്നു.
സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിരുന്നു.
അതേസമയം, പലാഷ് മുച്ചലിന്റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. 2019ലാണ് സ്മൃതിയും പലാഷും തമ്മില്‍ പ്രണയത്തിലായത്.
2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയകഥ കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

